Kerala
Rahul Mamkootathil : 'ഗർഭഛിദ്രത്തിന് ഉൾപ്പെടെ നിർബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങൾ, രാജിയിൽ ഒതുക്കാൻ കഴിയുന്നതല്ല': കെ കെ ശൈലജ
പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ആണെന്നാണ് അവർ പറഞ്ഞത്
കണ്ണൂർ : രാഹുൽ മാങ്കൂട്ടത്തിൽ ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിനാകെ അപമാനമാണെന്ന് പറഞ്ഞ് സി പി എം നേതാവ് കെ കെ ശൈലജ. (KK Shailaja against Rahul Mamkootathil )
പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ആണെന്നും, ഗർഭഛിദ്രത്തിന് ഉൾപ്പെടെ നിർബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങൾ ആണിതെന്നും അവർ ചൂണ്ടിക്കാട്ടി. കേവലം രാജിയിൽ ഒതുങ്ങുന്നതല്ല ഇതെന്നും അവർ പറഞ്ഞു.