കൊച്ചി : തനിക്ക് നേരെയുണ്ടായ സൈബർ ആക്രമണം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ അറിവിനെയാണ് എന്ന് പറഞ്ഞ് സി പി എം നേതാവ് കെ ജെ ഷൈൻ രംഗത്തെത്തി. ഒരു ബോംബ് വരുന്നുണ്ടെന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. (KJ Shine against Congress)
സമൂഹ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരായി പ്രചാരണങ്ങൾ നടക്കുന്നുണെന്നും, അതിനെതിരെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകിയെന്നും അവർ വ്യക്തമാക്കി.
ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട ഒരു എംഎല്‍എയെ രക്ഷിക്കാന്‍ യുഡിഎഫ് പലതരത്തില്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നും, ആ ദുര്‍ബലാവസ്ഥ പരിഹരിക്കുന്നതിനും ശ്രദ്ധ തിരിക്കാനുമാണ് തനിക്കെതിരായ ആരോപണങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.