
ഇടുക്കി ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ അവസരം. പഞ്ചായത്ത് തല മൃഗാശുപത്രികളുമായും, വെറ്ററിനറി സബ്സെന്ററുകളുമായും ബന്ധപ്പെട്ട് അപേക്ഷകൾ സമർപ്പിക്കാം. സ്വന്തമായി ഭൂമിയുള്ളവർക്കും പാട്ടത്തിന് കൃഷി ചെയ്യുന്നവർക്കും അപേക്ഷിക്കാം. മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് ജില്ലയിൽ കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുന്നതിന് ഊർജ്ജിത യഞ്ജം ഒക്ടോബർ 31 വരെ നടക്കും. എല്ലാ കർഷകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. പൂരിപ്പിച്ച അപേക്ഷ ഫോമിനൊപ്പം തിരിച്ചറിയൽ രേഖ (വോട്ടേ്ഴ്സ് ഐ.ഡി/പാൻ കാർഡ്/ആധാർ കാർഡ്/ ഡ്രൈവിംഗ് ലൈസൻസ് മുതലായവയിൽ ഏതെങ്കിലും ഒന്നിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്), സ്ഥിരതാമസ രേഖ (2 മാസത്തിൽ താഴെ പഴക്കമുള്ള ഫോൺ ബിൽ/കരം രസീത്/വൈദ്യുതി ബിൽ/വോട്ടേ്ഴ്സ് ഐ.ഡി/പാസ്പോർട്ട്/ആധാർ കാർഡ്/സർക്കാർ വകുപ്പുകളോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നൽകുന്ന സർട്ടിഫിക്കറ്റ്), ആറ് മാസത്തിനുളളിൽ എടുത്ത 2 പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സഹിതം അപേക്ഷ നൽകണം.