കണ്ണൂർ : കണ്ണൂർ ഇരിട്ടിയിൽ വീടിന്റെ അടുക്കളയിൽ രാജവെമ്പാല. വാണിയപ്പാറ തുടിമരത്ത് ജോസിന്റെ വീട്ടിന്റെ അടുക്കളയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. അടുക്കളയിലെ ബെർത്തിന്റെ താഴെയായിരുന്നു പാമ്പ് കിടന്നിരുന്നത്.വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ മാർക്ക് പ്രവർത്തകർ പാമ്പിനെ പിടികൂടി വനത്തിൽ വിട്ടു.