
കിഴക്കഞ്ചേരി: പൂതനക്കയത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും എട്ട് വയസ് പ്രായം വരുന്ന ആൺ രാജവെമ്പാലയെ പിടികൂടി(King cobra). പറമ്പിലെ തോട്ടിൽ പണിയെടുക്കുകയായിരുന്ന പണിക്കരാണ് ബുധനാഴ്ച 3 മണിയോടെ പാമ്പിനെ കണ്ടെത്തിയത്.
തുടർന്ന് വനം വകുപ്പിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ രാജവെമ്പാലയെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് വാച്ചർ മുഹമ്മദലി നീണ്ട പരിശ്രമത്തിനൊടുവിൽ പാമ്പിനെ പിടി കൂടി വനത്തിനുള്ളിൽ തുറന്നുവിട്ടു. അതേസമയം ജനവാസ മേഖലയിൽ പാമ്പിനെ കണ്ടെത്തിയത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി.