
പത്തനംതിട്ട: സന്നിധാനത്ത് നിന്നും രാജവെമ്പാലയെ പിടികൂടി. വനംവകുപ്പിൻ്റെ നേതൃത്വത്തിലാണ് ഇതിനെ പിടികൂടിയത്. സന്നിധാനത്തെ ഭസ്മക്കുളത്തിന് സമീപമാണ് ഞായറാഴ്ച്ച രാവിലെ പത്ത് മണിയോടെ പാമ്പിനെ കണ്ടത്.(King Cobra caught in Sabarimala )
പാമ്പ് പിടിത്തത്തിൽ പ്രത്യേക പരിശീലനം നേടിയ റെസ്‌ക്യൂവർമാരാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇതിനെ പിടികൂടിയത്. പമ്പയിലെത്തിച്ച് പാമ്പിനെ ഉൾവനത്തിൽ വിട്ടു.
രാജവെമ്പാലയെ പിടികൂടിയത് അഭിനേഷ്, ബൈജു, അരുൺ എന്നിവരാണ്. പ്രദേശത്ത് വനംവകുപ്പ് കർശന പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.