Kerala
കിൻഫ്ര അപ്പാരൽ പാർക്കിന്റെ കൂറ്റൻ മതിൽ ഇടിഞ്ഞ് വീണു | KINFRA
കഴക്കൂട്ടം: മേനംകുളം കിൻഫ്ര അപ്പാരൽ പാർക്കിന്റെ പള്ളിത്തുറ ഭാഗത്തെ ചുറ്റുമതിലിന്റെ ഒരുവശം തകർന്ന് വീണു(KINFRA). 25 വർഷത്തിലധികം പഴക്കവും 15 അടിയിലേറെ പൊക്കവുമുള്ള കൂറ്റൻ മതിലാണ് ഇത്. ഇതിന്റെ 125 മീറ്ററോളം ഭാഗമാണ് ഇടിഞ്ഞു വീണത്. അവശേഷിക്കുന്ന ഭാഗം എപ്പോൾ വേണമെങ്കിലും നിലപൊത്താവുന്ന അവസ്ഥയിലാണ് ഉള്ളത്.
ഇന്നലെ രാവിലെ 6 മണിയോടെയാണ് സംഭവം നടന്നത്. ഈ സമയം ഇതുവഴി വഴിയാത്രക്കാരോ വാഹനങ്ങളോ വരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. കഠിനംകുളം പഞ്ചായത്ത് അധികൃതർ അപകടാവസ്ഥയിലായ മതിൽ പൊളിച്ച് പുതിയത് നിർമ്മിക്കണമെന്ന് കിൻഫ്ര അധികൃതരെ നേരത്തെ അറിയിച്ചിരുന്നതാണെന്ന് പരാതിയുണ്ട്.

