കിംസ്‌ഹെല്‍ത്തിന്റെ ഏഴാമത് മെഡിക്കല്‍ സെന്റര്‍ വര്‍ക്കലയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കിംസ്‌ഹെല്‍ത്തിന്റെ ഏഴാമത് മെഡിക്കല്‍ സെന്റര്‍ വര്‍ക്കലയില്‍ പ്രവര്‍ത്തനമാരംഭിച്ചു
Published on

മെഡിക്കല്‍ സെന്റര്‍ ശൃംഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വര്‍ക്കലയില്‍ പുതിയ മെഡിക്കല്‍ സെന്റര്‍ ആരംഭിച്ച് കിംസ്‌ഹെല്‍ത്ത്. കിംസ്‌ഹെല്‍ത്തിന്റെ ഏഴാമത്തെ മെഡിക്കല്‍ സെന്ററാണിത്. അടൂര്‍ പ്രകാശ് എംപി മെഡിക്കല്‍ സെന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഗുണമേന്മയുള്ള ചികിത്സാ സൗകര്യങ്ങള്‍ ഏവര്‍ക്കും ഉറപ്പാക്കുന്നതിനായുള്ള കിംസ്ഹെല്‍ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്ന് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അടൂര്‍ പ്രകാശ് പറഞ്ഞു. നഗരങ്ങളിലേതിന് സമാനമായി ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്കും കൃത്യമായ ആരോഗ്യപരിചരണം ലഭ്യമാക്കുവാന്‍ ഇത്തരം പദ്ധതികളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനറല്‍ മെഡിസിന്‍, ഓർത്തോപീഡിക്സ്, ജനറൽ സർജറി, പീഡിയാട്രിക്സ്, ഇഎൻടി, ഗൈനക്കോളജി വിഭാഗങ്ങള്‍ക്കു പുറമേ ഫാര്‍മസി, ഹോം കെയര്‍ തുടങ്ങിയ സേവനങ്ങളും പുതിയ മെഡിക്കല്‍ സെന്ററില്‍ ലഭ്യമാകും.

നിലവില്‍ വര്‍ക്കലയ്ക്ക് പുറമേ, പോത്തന്‍കോട്, അയൂര്‍, ആറ്റിങ്ങല്‍, കമലേശ്വരം, കുറവങ്കോണം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ കിംസ്ഹെല്‍ത്ത് മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കിംസ്ഹെല്‍ത്ത് സഹസ്ഥാപകന്‍ ഇ.എം നജീബ് മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ വർക്കല കഹാർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുദർശൻ, സിനിമതാരം മാല പാര്‍വതി എന്നിവർ ചടങ്ങിൽ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. കിംസ്ഹെൽത്ത് ക്ലിനിക്കൽ ഡയറക്ടർ ഡോ. ബി. രാജൻ, കിംസ്ഹെൽത്ത് കൊല്ലം സിഇഒ ഡോ. പ്രിൻസ് വർഗീസ് എന്നിവരും ചടങ്ങിന്റെ ഭാഗമായി. കിംസ്ഹെൽത്ത് സിഇഒ ജെറി ഫിലിപ്പ് സ്വാഗതവും ഇന്റേണൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷാജി മുഹമ്മദ് ഹനീഫ നന്ദിയും രേഖപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com