ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കായി സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ് അവതരിപ്പിച്ച് കിംസ്‌ഹെല്‍ത്ത്

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കായി സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ് അവതരിപ്പിച്ച് കിംസ്‌ഹെല്‍ത്ത്
HARI
Published on

ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി ആംബുലന്‍സ് ഡ്രൈവര്‍മാരുടെ നിസ്വാർത്ഥ സേവനത്തിന് ആദരമർപ്പിച്ച് തിരുവനന്തപുരം കിംസ്ഹെല്‍ത്ത്. കൂടാതെ, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കായി പ്രത്യേക ഹെല്‍ത്ത് ചെക്കപ്പ് പാക്കേജും അവതരിപ്പിച്ചു. തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമായി തിരഞ്ഞെടുത്ത ഇരുന്നൂറോളം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പരിശോധനകളും ഡോക്ടർ കൺസൾട്ടേഷനും ഈ പദ്ധതിയിലൂടെ സൗജന്യമായി ലഭ്യമാകും. കിംസ്‌ഹെല്‍ത്തില്‍ 'വീൽസ് ഓഫ് ഹോപ്പ്' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (ക്രൈം & അഡ്മിനിസ്‌ട്രേഷന്‍) എം.കെ. സുല്‍ഫിക്കര്‍ പാക്കേജ് അവതരിപ്പിച്ചു.

അടിയന്തര വൈദ്യസഹായം ആവശ്യമാകുന്ന സാഹചര്യങ്ങളിലെല്ലാം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വഹിക്കുന്ന പങ്ക് സുപ്രധാനമാണെന്നും, അവര്‍ പലപ്പോഴും സ്വന്തം ആരോഗ്യം വകവെക്കാതെ അമിത സമയം ജോലി ചെയ്യുന്നവരാണെന്നും പദ്ധതിയുടെ ഉദ്ഘാടം നിര്‍വ്വഹിച്ചുകൊണ്ട് എം.കെ. സുല്‍ഫിക്കര്‍ പറഞ്ഞു. സുരക്ഷിതമായും ഫലപ്രദമായും തങ്ങളുടെ സേവനം നിര്‍വഹിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ശാരീരികക്ഷമത നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിയന്തര സാഹചര്യങ്ങളില്‍ രോഗിയ്ക്ക് വൈദ്യ സഹായം എത്തിക്കുന്നതില്‍ നിര്‍ണായക ഘടകമാകുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരുടെ വിലമതിക്കാനാവാത്ത സേവനത്തിനുള്ള ആദര സൂചകമായാണ് ഈ പ്രത്യേക ആരോഗ്യ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള അധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കി.

കിംസ്‌ഹെല്‍ത്ത് സംഘടിപ്പിക്കാനൊരുങ്ങുന്ന ട്രോമ അപ്‌ഡേറ്റ് കോൺഫറൻസ്, ട്രോമ റെസസ് 2025 ലേക്കുള്ള ആദ്യ ഇൻവിറ്റേഷനും ഈ പരിപാടിയുടെ ഭാഗമായി നടത്തി. കിംസ്‌ഹെല്‍ത്ത് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം കണ്‍സള്‍ട്ടന്റും ക്ലിനിക്കല്‍ ഡയറക്ടറുമായ ഡോ. ഷമീം കെ.യു. ചടങ്ങില്‍ സ്വാഗതവും ഓർത്തോപീഡിക്‌സ് വിഭാഗം സീനിയർ കൺസൾട്ടന്റും ഗ്രൂപ്പ് കോ-ഓർഡിനേറ്ററുമായ ഡോ. മുഹമ്മദ് നസീർ നന്ദിയും അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com