
പഠനത്തില്‍ മുന്നില്‍ നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവുമായി കിംസ്‌ഹെല്‍ത്ത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 140 വിദ്യാർത്ഥികൾക്കാണ് തങ്ങളുടെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി കിംസ്‌ഹെല്‍ത്ത് സ്‌കോളര്‍ഷിപ്പ് നൽകിയത്. 25,000 രൂപയാണ് ഓരോ വിദ്യാര്‍ത്ഥിക്കും സ്‌കോളര്‍ഷിപ്പ് തുകയായി ലഭിച്ചത്. ഫീസ് അടയ്ക്കുവാനും ആവശ്യമായ പുസ്തകങ്ങള്‍ വാങ്ങിക്കുന്നതിനും ഈ സ്‌കോളര്‍ഷിപ്പ് തുക വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാകും.
പ്ലാറ്റിനം ജൂബിലി ആര്‍ച്ചിന്റെ ഉദ്ഘാടനവും റിട്ടയേഡ് അധ്യാപകരെ ആദരിക്കുന്നതിനുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അലുമിനി അസോസിയേഷന്‍ (ടി.എം.സി.എ.എ) സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
രാജ്യത്തെ ആരോഗ്യമേഖലയുടെ ഭാവി രൂപപ്പെടുത്തുന്ന അടുത്ത തലമുറയിലെ ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകളെ ശാക്തീകരിക്കുന്നതിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിതെന്ന് ചടങ്ങില്‍ സംസാരിക്കവേ ഡോ. എംഐ സഹദുള്ള പരാമർശിച്ചു. സംസ്ഥാന ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഐഎഎസ്, കെ.യു.എച്ച്.എസ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍, ടി.എം.സി.എ.എ പ്രസിഡന്റ് ഡോ. സി ജോണ്‍ പണിക്കര്‍, മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. കെ.വി വിശ്വനാഥന്‍, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ ജബ്ബാര്‍, ടി.എം.സി.എ.എ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.കെ ദിനേശ്, കൗണ്‍സിലര്‍ ഡി ആര്‍ അനില്‍, കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണ മൂര്‍ത്തി, കെ.ജി.എം.സി.ടി.എ യൂണിറ്റ് പ്രസിഡന്റ് ഡോ. ഷിബു ആര്‍, സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ സാന്ദ്ര ബെന്നി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.