
തിരുവനന്തപുരം, സെപ്തംബർ 16, 2025: റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഗ്ലാസ്‌ഗോയുടെ എംആര്‍സിഎസ് പാർട്ട് ബി എക്‌സാം തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിൽ നടന്നു. യുകെയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള അന്താരാഷ്ട്ര എക്‌സാമിനറുമാരുടെ മേൽനോട്ടത്തിൽ ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാർഥികൾ മൂന്ന് ദിവസം നീണ്ട് നിന്ന പരീക്ഷയില്‍ പങ്കെടുത്തു.
ശസ്ത്രക്രിയാ വിദഗ്ധര്‍ക്ക് ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളിള്‍ നിന്നും ഉയര്‍ന്ന തലത്തിൽ ശസ്ത്രക്രിയാ പരിശീലനത്തിനുള്ള അന്താരാഷ്ട്ര യോഗ്യതാ പരീക്ഷയാണിത്. കിംസ്ഹെൽത്ത് ഓർത്തോപീഡിക്സ് ആൻഡ് ട്രോമാ വിഭാഗം സീനിയർ കൺസൾട്ടന്റ് ആൻഡ് ഗ്രൂപ്പ് കോർഡിനേറ്ററും റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഗ്ലാസ്‌ഗോയുടെ അന്താരാഷ്ട്ര ഉപദേഷ്ടാവുമായ ഡോ. മുഹമ്മദ് നസീറിന്റെ നേതൃത്വത്തിലാണ് എക്‌സാമിനേഷൻ ഏകോപിപ്പിച്ചത്.