
കോഴിക്കോട്: കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ജെ.ഡി.റ്റി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികൾ പ്രതിഷേധിച്ചു. ഫങ്ഷണൽ ഇംഗ്ലീഷ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ കോളജ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ വിദ്യാർഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. പ്ലക്കാർഡുകളും ഉയർത്തിപിടിച്ചായിരുന്നു പ്രതിഷേധം നടത്തിയത്. കോളജ് പ്രിൻസിപ്പൽ ഡോ. ടി.കെ. മഖ്ബൂൽ, ഫങ്ഷണൽ ഇംഗ്ലീഷ് വിഭാഗം മേധാവി സുജ മോൾ, അസിസ്റ്റന്‍റ് പ്രഫ. എ.സി. ഷബന, മൂന്നാം വർഷ വിദ്യാർഥിനി സ്വാലിഹ എന്നിവർ പങ്കെടുത്തു.