കിഫ്ബി ഫണ്ട്; കിളിമാനൂർ പബ്ലിക്ക് മാർക്കറ്റിന് പച്ചക്കൊടി | KIIFB

കിഫ്ബി ഫണ്ട്; കിളിമാനൂർ പബ്ലിക്ക് മാർക്കറ്റിന് പച്ചക്കൊടി | KIIFB
Published on

കിളിമാനൂർ: കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ച് കിളിമാനൂർ പബ്ലിക്ക് മാർക്കറ്റ് നവീകരിക്കുന്നു(KIIFB). ഇതോടെ പുതിയകാവിലെ പൊതു മാർക്കറ്റ് ഇനി ഹൈടെക്കാകും.

പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പുതിയകാവിലാണ് ചന്ത സ്ഥിതി ചെയ്യുന്നത്.  കൊല്ലം ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ മാർക്കറ്റിനെ ജില്ലയിലുള്ളവരും കിളിമാനൂർ ബ്ലോക്ക് പരിധിയിലെ പുളിമാത്ത്, നഗരൂർ, മടവൂർ, പള്ളിക്കൽ പഞ്ചായത്തുകളിലെ ജനങ്ങളുമാണ് ആശ്രയിക്കുന്നത്. 2020ൽ കിഫ്ബി ഫണ്ടുപയോഗിച്ച് ചന്ത നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴാണ് നടപടി ഉണ്ടായത്.

Related Stories

No stories found.
Times Kerala
timeskerala.com