
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിച്ച റോഡുകളില്‍ ടോള്‍ പിരിക്കാനൊരുങ്ങുന്നു(KIIFB). 50 കോടിക്ക് മുകളില്‍ തുക ചെലവായ റോഡിനും പാലത്തിനുമാണ് ടോള്‍ പിരിക്കുകയെന്നും കിഫ്ബിക്ക് വരുമാനമുണ്ടാക്കാന്‍ പല പദ്ധതികളും ആലോചനയിലുണ്ടെന്നും സ്വന്തമായി വരുമാനമുണ്ടാക്കാതെ കിഫ്ബിക്ക് നിലനില്‍പ്പുണ്ടാവുകയില്ലെന്നും ധനമന്ത്രി കെ. എൻ ബാലഗോപാലന്‍ അറിയിച്ചു.
നിലവില്‍ കിഫ്ബി 1117 പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്. ഇതില്‍ മലയോര തീരദേശ ഹൈവേകള്‍ ഉള്‍പ്പെടെ കിഫ്ബി ഫണ്ടിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിൽ തന്നെ 500 റോഡുകളില്‍ 30% പദ്ധതികൾക്കാണ് 50 കോടിക്ക് മുകളില്‍ രൂപ മുതല്‍ മുടക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച കിഫ്ബിയുടെ ശിപാര്‍ശ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചു.