യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് ; പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടിവിച്ചു|Kidnap case

അനൂസ് റോഷന്‍ (21) എന്ന യുവാവിനെയാണ് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്.
kidnap case
Published on

കോഴിക്കോട്: കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടിവിച്ചു. കൊടുവള്ളി കിഴക്കോത്ത് ആയിക്കോട്ടില്‍ അനൂസ് റോഷന്‍ (21) എന്ന യുവാവിനെയാണ് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കിഴക്കോത്ത് പരപ്പാറയില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയത്. പ്രതികള്‍ മലപ്പുറം ജില്ലയിലാണ് ഉള്ളതെന്നാണ് സൂചനകൾ. കാറിലും സ്‌കൂട്ടറിലുമായി എത്തിയ സംഘമാണ് അനൂസിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയത്.

റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷനുമായുള്ള സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്നാണ് പോലീസ് പറയുന്നത്. പ്രതികളെന്ന് സംശയിക്കുന്നവരുടെയും അനൂസിന്റെയും ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇവർ സഞ്ചരിച്ച കാറിന്റെ നമ്പറും പുറത്തുവിട്ടിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം ലഭിച്ചാൽ കൊടുവള്ളി സ്റ്റേഷനിൽ അറിയിക്കണമെന്നും പൊലീസ് നിർദേശിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com