പ്രണയം നടിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ; പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ് |Kidnap case

ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ദാവൂദിനെയാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് പിടികൂടിയത്
kidnap case arrest
Published on

തിരുവനന്തപുരം: പ്രണയം നടിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ പഞ്ചാബിൽ നിന്നും പിടികൂടി കേരള പോലീസ്. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ദാവൂദിനെയാണ് പഞ്ചാബിലെ ലുധിയാനയിൽ നിന്നും തിരുവനന്തപുരം ഫോർട്ട് പൊലീസ് പിടികൂടിയത്.

വർഷങ്ങളായി കേരളത്തിലെ വിവിധയിടങ്ങളിൽ മീൻ കച്ചവടം നടത്തിവരുന്ന ഇയാൾക്ക് മലയാളം അറിയാം. ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതിപതിനാറുകാരിയെ പരിചയപ്പെട്ടത്. ബുധനാഴ്ച രാവിലെടെയാണ് പ്രതി മണക്കാട് നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ഫോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പഞ്ചാബിലെ ലുധിയാനയിലെത്തിയതായി കണ്ടെത്തി. തുടര്‍ന്ന് അവിടെ ഒരു ഗ്രാമത്തില്‍ നിന്നാണ് പോലീസ് സംഘം ശനിയാഴ്ചയോടെ പ്രതിയെ പിടികൂടി പെണ്‍കുട്ടിയെ മോചിപ്പിച്ചത്. ഇയാളെ തിരുവനന്തപുരത്തെത്തിച്ച് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com