കോഴിക്കോട് : കാറിലെത്തിയ യുവാവ് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു. കോഴിക്കോട് പയ്യാനക്കലിൽ ആണ് സംഭവം. ഇയാളെ നാട്ടുകാർ തടഞ്ഞു വച്ചു. സ്ഥലത്തെത്തിയ പന്നിയങ്കര പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.(Kidnap attempt in Kozhikode)
മദ്രസയിലേക്ക് പോയ കുട്ടിയെ തടഞ്ഞ് നിർത്തി കാറിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. താൻ കാസർകോട് സ്വദേശിയാണെന്നും കുട്ടിയെ വീട്ടിൽ ഇറക്കാനാണ് വണ്ടിയിൽ കയറാൻ ആവശ്യപ്പെട്ടതന്നും യുവാവ് നാട്ടുകാരോട് പറഞ്ഞു. മോഷ്ടിച്ച വണ്ടിയിലാണ് ഇയാൾ എത്തിയതും.