പുതിയ സെല്‍റ്റോസ് കേരളത്തില്‍ അവതരിപ്പിച്ച് കിയ ഇന്ത്യ

പുതിയ സെല്‍റ്റോസ് കേരളത്തില്‍ അവതരിപ്പിച്ച് കിയ ഇന്ത്യ
APV
Updated on

പുതിയ കിയ സെല്‍റ്റോസ് കേരളത്തിലവതരിപ്പിച്ച് കിയ ഇന്ത്യ. കൊച്ചിയിലെ ഫോറം മാളിൽ വച്ച് നടന്ന ചടങ്ങില്‍ കിയ ഇന്ത്യ സൗത്ത് റീജിയണൽ ജനറൽ മാനേജർ രാഹുൽ നികം പുതിയ മോഡൽ അവതരിപ്പിച്ചു. ഇഞ്ചിയോൺ കിയ എം.ഡി നയീം ഷാഹുൽ, എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാർ എൻ തുടങ്ങിയവര്‍ ചടങ്ങിന്റെ ഭാഗമായി.

കിയയുടെ ആഗോളതലത്തിലുള്ള പ്രശസ്തമായ കെ3 പ്ലാറ്റ്‌ഫോമിലാണ് പുത്തൻ സെൽറ്റോസ് നിർമിച്ചിരിക്കുന്നത്. മിഡ്-എസ്‌യുവി സെഗ്‌മെന്റിൽ തന്നെ ഏറ്റവും നീളം കൂടിയ വാഹനമാണിത്. 4460 എംഎം നീളവും 1830 എംഎം വീതിയും 1635 എംഎം ഉയരവും 2690 എംഎം വീല്‍ബേസുമാണ് പുതിയ സെല്‍റ്റോസിന്റെ അളവുകള്‍. പുതിയ 'ഡിജിറ്റൽ ടൈഗർ ഫെയ്‌സ്', ഐസ് ക്യൂബ് എൽ.ഇ.ഡി പ്രൊജക്ഷൻ ഹെഡ്‌ലാമ്പുകൾ, സ്റ്റാർ മാപ്പ് ഡി.ആർ.എൽ (DRL), കണക്റ്റഡ് എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ എന്നിവ വാഹനത്തിന് പ്രീമിയം ലുക്ക് നൽകുന്നു. സ്പോർട്ടി 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾക്കൊപ്പം, ഈ വിഭാഗത്തിൽ ആദ്യമായി ഓട്ടോമാറ്റിക് സ്ട്രീംലൈൻ ഡോർ ഹാൻഡിലുകളും സെല്‍റ്റോസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

75.18 സെന്റീമീറ്റർ (30 ഇഞ്ച്) വലിപ്പമുള്ള ട്രിനിറ്റി പനോരമിക് ഡിസ്‌പ്ലേ പാനലാണ് മറ്റൊരു പ്രധാന ആകർഷണം.വെന്റിലേറ്റഡ് സീറ്റുകൾ, മെമ്മറി ഫംഗ്‌ഷനോടു കൂടിയ 10-വേ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, 8 സ്പീക്കറുകളുള്ള പ്രീമിയം ബോസ് ഓഡിയോ സിസ്റ്റം, ഡ്യുവൽ പേൻ പനോരമിക് സൺറൂഫ്, 64 നിറങ്ങളിലുള്ള ആംബിയന്റ് മൂഡ് ലൈറ്റിംഗ് എന്നിവയാണ് പ്രധാന ഇന്റീരിയര്‍ ഫീച്ചറുകള്‍.

സുരക്ഷയ്ക്കായി, ആറ് എയർബാഗുകൾ, എ.ബി.എസ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ബ്ലൈൻഡ് വ്യൂ മോണിറ്ററോട് കൂടിയ 360 ഡിഗ്രീ ക്യാമറ തുടങ്ങിയവും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 10.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് പുതിയ കിയ സെൽറ്റോസിന്റെ എക്സ്-ഷോറൂം വില. മോണിംഗ് ഹേസ്, മാഗ്മ റെഡ് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങൾ ഉൾപ്പെടെ ആകെ 10 നിറങ്ങളിൽ വാഹനം ലഭ്യമാണ്.

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഐഎംടി, ഐവിടി, ഏഴ് സ്പീഡ് ഡിസിടി, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി എന്‍ജിന്‍ ജോടിയാക്കിയിരിക്കുന്നു. HTE(O), HTK(O), HTX(A), GTX(A)/ X-Line(A) തുടങ്ങി നാല് കോര്‍ ട്രിമ്മുകളില്‍ സെല്‍റ്റോസ് ലഭ്യമാണ്. കൂടാതെ ഓപ്ഷണല്‍ പാക്കേജുകളും ലഭ്യമാണ്.

Related Stories

No stories found.
Times Kerala
timeskerala.com