മണ്ഡലകാലം; ഖാദി തുണിത്തരങ്ങൾക്ക് 30% റിബേറ്റ് | Sabarimala

നവംബർ 14 മുതൽ 19 വരെയുള്ള തിയതികളിൽ (നവംബർ 16 ഒഴികെ) ഖാദി തുണിത്തരങ്ങൾക്ക് ചില്ലറ വിൽപനയ്ക്ക് 10 ശതമാനം സ്പെഷ്യൽ റിബേറ്റ് ഉൾപ്പെടെ മൊത്തം 30 ശതമാനം റിബേറ്റ് ലഭിക്കും
khadi cloth
Published on

മണ്ഡലകാലത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഖാദി തുണിത്തരങ്ങൾക്ക് പ്രത്യേക റിബേറ്റ് അനുവദിച്ചു. നവംബർ 14 മുതൽ 19 വരെയുള്ള തിയതികളിൽ (നവംബർ 16 ഒഴികെ) ഖാദി തുണിത്തരങ്ങൾക്ക് ചില്ലറ വിൽപനയ്ക്ക് 10 ശതമാനം സ്പെഷ്യൽ റിബേറ്റ് ഉൾപ്പെടെ മൊത്തം 30 ശതമാനം റിബേറ്റ് ലഭിക്കും. (Sabarimala)

ഖാദി കോട്ടൺ, സിൽക്ക്, സ്പൺ സിൽക് എന്നീ തുണിത്തരങ്ങളുടെ വിൽപനയ്ക്കാണ് റിബേറ്റ് ലഭിക്കുക. വടക്കേ ബസ് സ്റ്റാൻഡിന് സമീപമുള്ള വടക്കുംനാഥൻ ഷോപ്പിംഗ് കോംപ്ലക്സ്, പാലസ് റോഡ്, ഒളരിക്കര എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യകളിലും പാവറട്ടി, കേച്ചേരി, പൂവത്തൂർ എന്നിവിടങ്ങളിലെ ഖാദി സൗഭാഗ്യകളിലും വിവിധ ഗ്രാമശിൽപകളിലും ആനുകൂല്യം ലഭ്യമാണ്.

കൂടാതെ, ഈ കേന്ദ്രങ്ങളിൽ ഗ്രാമവ്യവസായ യൂണിറ്റുകളിൽ ഉത്പാദിപ്പിക്കുന്ന കോട്ടൺ കിടക്കകൾ, തേൻ, എള്ളെണ്ണ, സോപ്പ് ഉത്പന്നങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയ ഗ്രാമവ്യവസായ ഉത്പന്നങ്ങളും ലഭ്യമാണ്. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ബോർഡ് ഒരുക്കിയിട്ടുണ്ട്. ഫോൺ- 0487 2338699, 9995772858.

Related Stories

No stories found.
Times Kerala
timeskerala.com