കണ്ണൂർ : ഉളിയിൽ ഖദീജ കൊലക്കേസിലെ പ്രതികളായ സഹോദരങ്ങൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കെ എൻ ഇസ്മായിൽ, കെ എൻ ഫിറോസ് എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. (Khadeeja murder case)
തലശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. രണ്ടാം വിവാഹം കഴിക്കുന്നതിലുള്ള വിരോധം മൂലമാണ് കൊല നടത്തിയതെന്ന് കോടതി കണ്ടെത്തിയിരുന്നു.
എന്നാൽ, ഇത് ദുരഭിമാനക്കൊല അല്ലെന്ന് അന്തിമവാദത്തിൽ പ്രതിഭാഗം വാദിച്ചിരുന്നു. വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.