തിരുവനന്തപുരം : കെ ജി എം സി ടി എ ഡോക്ടർ ഹാരിസിനെ പിന്തുണച്ച് രംഗത്തെത്തി. ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും സംഘടനയുടെ തിരുവനന്തപുരം യൂണിറ്റ് ഡി എം ഇ, സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവരെ ഒഴിവാക്കി. (KGMCTA supports Dr. Harris)
ഡോക്ടറെ കുടുക്കാൻ നടത്തിയ നീക്കത്തിനെതിരെയാണ് നടപടിയെന്നാണ് വിവരം. ഭരണച്ചുമതലയുള്ള ഡോക്ടർമാരെ ഒഴിവാക്കിയത് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ തിരുവനന്തപുരം യൂണിറ്റിന്‍റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ്.