തിരുവനന്തപുരം : കേരളത്തിലെ മെഡിക്കൽ കോളേജ് അധ്യാപകരുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.(KGMCTA protest today in Trivandrum )
മെഡിക്കൽ കോളേജുകളിൽ ധർണ്ണ സംഘടിപ്പിക്കുകയും, തിരുവനന്തപുരത്ത് ഡിഎംഇ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്യും. മറ്റിടങ്ങളിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിലേക്കും മാർച്ച് നടത്തും.
മാർച്ചും ധർണ്ണയും രാവിലെ പത്തരയ്ക്കാണ് ആരംഭിക്കുന്നത്. ഇന്നലെ പ്രതിഷേധ സൂചകമായി കരിദിനം ആചരിച്ചിരുന്നു.