തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്. നാളെയും മറ്റന്നാളുമാണ് പ്രതിഷേധം സംഘടിപ്പിക്കും. ഈ ദിവസങ്ങളിൽ കരിദിനം ആചരിക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു.
മെഡിക്കൽ കോളജുകളിൽ ധർണയും ഡിഎംഇ ഓഫീസിലേക്ക് മാർച്ച് നടത്തും.അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
പുതിയ മെഡിക്കൽ കോളേജുകളിൽ തസ്തിക സൃഷ്ടിക്കുന്നില്ലെന്ന് കെജിഎംസിടിഎ. മറ്റ് മെഡിക്കൽ കോളജുകളിൽ നിന്ന് താൽക്കാലിക സ്ഥലംമാറ്റം നടത്തുന്നതും പ്രതിഷേധത്തിന് കാരണം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒപി സേവനങ്ങൾ നിർത്തിവെക്കും എന്നും കെജിഎംസിടിഎ മുന്നറിയിപ്പ് നൽകി.