കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം: പ്രഖ്യാപനം നടത്തി സാംസ്‌കാരിക മന്ത്രി | Ezhuthachan Award

മലയാളത്തിലെ ശ്രദ്ധേയനായ കവിയും സാഹിത്യ നിരൂപകനുമാണ് കെ.ജി. ശങ്കരപ്പിള്ള
കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം: പ്രഖ്യാപനം നടത്തി സാംസ്‌കാരിക മന്ത്രി | Ezhuthachan Award
Published on

തിരുവനന്തപുരം : മലയാള കവിതയ്ക്ക് പുതുഭാവുകത്വം നൽകുകയും കവിതയുടെ സംക്രമണ കാലത്തിന് ശോഭയേകുകയും ചെയ്ത പ്രമുഖ കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക് ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.(KG Sankara Pillai gets Ezhuthachan Award, Saji Cherian makes announcement)

മലയാളത്തിലെ ശ്രദ്ധേയനായ കവിയും സാഹിത്യ നിരൂപകനുമാണ് കെ.ജി. ശങ്കരപ്പിള്ള. കേരള, കേന്ദ്ര സാഹിത്യ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹം നേടിയിട്ടുണ്ട്.

ഭാഷാപിതാവിൻ്റെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കെ.ജി. ശങ്കരപ്പിള്ള പ്രതികരിച്ചു. "ഓരോ കവിതയിലൂടെയും സ്വയം നവീകരിക്കാനാണ് ശ്രമിക്കാറുള്ളത്. നീതി കേന്ദ്രീകൃതമായ നിലപാടുകളാണ് എന്നെ നയിച്ചിട്ടുള്ളത്. അതിലൊരിക്കലും വിട്ടുവീഴ്ച വരുത്തിയിട്ടില്ല," മലയാളത്തിന്റെ പ്രിയ കവി പറഞ്ഞു.

മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് ഈ പരമോന്നത സാഹിത്യ പുരസ്‌കാരം നൽകുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com