

കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്കിന് (KSWAN) ബാക്ക്ബോൺ കണക്ഷൻ നൽകി കെഫോൺ. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ കളക്ടറേറ്റുകളിലും കെഫോൺ വഴിയാണ് കെസ്വാൻ ഇന്റർനെറ്റ് പ്രദാനം ചെയ്യുന്നത്. (KFON)
500എംബിപിഎസ് ലീസ് കണക്ഷൻ ടെർമിനേറ്റ് ചെയ്തിരിക്കുന്നതിലൂടെ കളക്ടറേറ്റുകളെയും ഡേറ്റാ സെന്ററുകളെയും തമ്മിൽ ബന്ധിപ്പിക്കുവാനും വിവരങ്ങൾ വേഗത്തിലും സുഗമമായും കൈമാറുവാനും സാധിക്കും. വിപണിയിലെ മറ്റ് സ്വകാര്യ ഇന്റര്‍നെറ്റ് സേവനദാതാക്കളോട് കിടപിടിക്കുന്ന തരത്തിലാണ് കെഫോൺ തിരഞ്ഞെടുപ്പ് അനുബന്ധ പ്രവർത്തങ്ങൾ നടപ്പിലാക്കുന്നത്.
പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എന്റെ കെഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാം. കെ ഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെ ഫോണ്‍ ഔദ്യോഗിക വെബ്‌സൈറ്റായ https://kfon.in/ ല്‍ സന്ദര്‍ശിക്കുകയോ 90616 04466 എന്ന വാട്‌സ്ആപ്പ് നമ്പരില്‍ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്തോ കെഫോണ്‍ പ്ലാനുകള്‍ അറിയാനാവും.