ഉപഭോക്‌തൃ അനുഭവം മെച്ചപ്പെടുത്താൻ ‘മെറ്റാ കാഷിംഗ്’ സാങ്കേതികവിദ്യയുമായി കെഫോൺ | KFON

ഈ സംവിധാനം നിലവിൽ വരുന്നതിലൂടെ കെഫോൺ ഉപഭോക്താക്കൾക്ക് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ മെറ്റാ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള അക്സസ്സ് കൂടുതൽ വേഗത്തിൽ ലഭ്യമാകും
KFON
Published on

കൊച്ചി : മെറ്റാ കാഷിംഗ് സാങ്കേതികവിദ്യ പ്രവർത്തനക്ഷമമാക്കി കെഫോൺ. ഈ സംവിധാനം നിലവിൽ വരുന്നതിലൂടെ കെഫോൺ ഉപഭോക്താക്കൾക്ക് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ മെറ്റാ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള അക്സസ്സ് കൂടുതൽ വേഗത്തിൽ ലഭ്യമാകും, കൂടാതെ മികച്ച വീഡിയോ ക്വാളിറ്റിയും സ്മൂത്ത് സ്ട്രീമിംഗും ഇവ ഉറപ്പാക്കുന്നു. കെഫോണിൻറെ കൊച്ചിയിലെ നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്ററിലാണ് മെറ്റാ കാഷിംഗ് സാങ്കേതികവിദ്യ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. (KFON)

സാമൂഹ്യ മാധ്യമങ്ങളുടെയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ മികച്ച ഉപഭോക്‌തൃ സേവനമുറപ്പാക്കുന്ന തരത്തിലാണ് ഈ നൂതന സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. അത്യാധുനിക കാഷിംഗ്, ട്രാഫിക് ഒപ്റ്റിമൈസേഷൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഡാറ്റാ ലാറ്റൻസി കുറയ്ക്കാനും നെറ്റ്‌വർക്ക് ട്രാഫിക്, ഇന്റർനാഷണൽ ബാൻഡ്‌വിഡ്ത്ത് ഉപയോഗം എന്നിവ കുറയ്ക്കാനും സാധിക്കുന്നു. ഇതിലൂടെ കൂടുതൽ സ്ഥിരതയോടെയും, വേഗതയേറിയതുമായ ഇന്റർനെറ്റ് അനുഭവം ലഭ്യമാകും.

ഈ അപ്‌ഗ്രേഡിലൂടെ നെറ്റ്‌വർക്ക് ട്രാഫിക് കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കാനും, ഡാറ്റാ ഉപഭോഗം ഉയരുന്ന സാഹചര്യത്തിലും ഉയർന്ന സേവന നിലവാരം നിലനിർത്തുവാനും കെഫോണിനു സാധ്യമാകും. സംസ്ഥാനത്തുടനീളമുള്ള ഡിജിറ്റൽ മുന്നേറ്റത്തിന്റെയും ഇൻഫ്രാസ്ട്രക്ചർ നവീകരണത്തിന്റെയും ഭാഗമായിട്ടാണ് ഇത്തരം സാങ്കേതിക വിദ്യകൾ കെഫോൺ പ്രാബല്യത്തിൽ കൊണ്ട് വരുന്നത്. മെറ്റാ കാഷിംഗ് സംവിധാനത്തിലൂടെ വീടുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും മികച്ച ഇന്റർനെറ്റ് സേവനം നൽകാൻ കെഫോണിനാകുമെന്ന് അധികൃതർ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com