

കോട്ടയം ജില്ലയിൽ പതിനായിരം കടന്ന് കെഫോൺ കണക്ഷൻ. വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമായി ജില്ലയിൽ വൻ സ്വീകാര്യതയാണ് കെഫോണിനുള്ളത്. (Kfon)
ഇതുവരെ ജില്ലയിൽ 7730 ഗാർഹിക കണക്ഷനുകളാണ് കെഫോൺ പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 473 വീടുകളിലും, കലക്ടറേറ്റ് ഉൾപ്പെടെ 1800-ലധികം സർക്കാർ സ്ഥാപനങ്ങളിലും കെഫോൺ കണക്ഷൻ നൽകുന്നുണ്ട്. ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നുവെന്ന നിലയിലാണ് കെഫോൺ കൂടുതൽ ശ്രദ്ധേയമായത്.
ജില്ലയില്‍ ഇതുവരെ 2295.3 കിലോമീറ്റര്‍ കേബിളുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രാദേശിക ഓപ്പറേറ്റര്‍മാര്‍ വഴിയാണ് വാണിജ്യ കണക്ഷനുകള്‍ നല്‍കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 380 ലോക്കല്‍ നെറ്റുവര്‍ക്ക് ഓപ്പറേറ്റര്‍മാരും കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എന്റെ കെഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാം. കെ ഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെ ഫോണ്‍ ഔദ്യോഗിക വെബ്‌സൈറ്റായ https://kfon.in/ ല്‍ സന്ദര്‍ശിക്കുകയോ 90616 04466 എന്ന വാട്‌സ്ആപ്പ് നമ്പരില്‍ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്തോ കെഫോണ്‍ പ്ലാനുകള്‍ അറിയാനാവും.