
ഡൽഹി: കേരളത്തിന്റെ എയിംസ് ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെപി നദ്ദ വ്യക്തമാക്കി. കേരളത്തിന്റെ ആരോഗ്യ മേഖല മികച്ചതായതുകൊണ്ടാണ് മുന്‍ഗണന ലഭിക്കാതെ പോയത്. ആയുഷ് ബ്ലോക്ക് ഉള്‍പ്പെടെയുള്ളവ എയിംസില്‍ ഉണ്ടാകുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിവരം അറിയിച്ചത്.