
തിരുവനന്തപുരം : കേന്ദ്രത്തിൻ്റെ പി എം ശ്രീ പദ്ധതിയിൽ കേറാം ചേരില്ലെന്ന് തീരുമാനം. ധനസഹായം നിഷേധിക്കുന്നതിനെതിരെ നിയമപരമായി നീങ്ങുമെന്നും, കോടതിയെ സമീപിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. (Kerala will not join the PM SHRI scheme)
ഇന്ന് തിരുവനന്തപുരത്ത് വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. അതേസമയം, ചർച്ചയിൽ നിന്നും ബി ജെ പിയുടെ വിദ്യാർത്ഥി സംഘടനയായ എ ബി വി പി ഇറങ്ങിപ്പോയി.
എസ് എഫ് ഐ, കെ എസ് യു, എം എസ് എഫ് അടക്കമുള്ള സംഘടനകൾ സർക്കാർ നിലപാടിനെ പിന്തുണച്ചു.