
എറണാകുളം: പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. എംകെ സാനുവിന്റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും(Prof. MK Sanu). നാളെ വൈകിട്ട് അഞ്ച് മണിക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്ന് രാത്രി 8 മാണി മുതൽ 9 മണി വരെ എറണാകുളം അമൃത ആശുപത്രിയിൽ പൊതു ദർശനത്തിന് വയ്ക്കും.
ശേഷം സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം നാളെ രാവിലെ 8 മണിക്ക് സ്വവസതിയിലെത്തിക്കും. 10 മണി വരെ വീട്ടിൽ പൊതുദർശനത്തിനുള്ള സൗകര്യമൊരുക്കും. 10 മണിക്ക് ശേഷം എറണാകുളം ടൗൺഹാളിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് വൈകിട്ട് 5 മണിക്ക് രവിപുരം ശ്‌മശാനത്തിൽ സംസ്കാരം നടക്കും.
ഇന്ന് വൈകുന്നേരമാണ് ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെ പ്രൊഫ. എം.കെ സാനു നിര്യാതനായത്. വ്യാഴാഴ്ച രാത്രി വീട്ടിൽ വെച്ചുണ്ടായ പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയിരുന്നു. പിന്നീട് ആരോഗ്യനില വഷളാവുകയിരുന്നു.