
കൊല്ലം: കേരള സര്‍ക്കാര്‍ ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യംവച്ച് മികച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായും ഈ വര്‍ഷം തന്നെ അത് നടപ്പാക്കുമെന്നും അതോടെ കേരളം ദാരിദ്ര്യമുക്തമാക്കുമെന്നും ഉറപ്പ് നൽകി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി(J Chinjurani).
കൊല്ലം കോര്‍പറേഷന്‍റെ 'ഗുഡ്‌മോണിങ് കൊല്ലം' പദ്ധതിയുടെ ഭാഗമായി 10 രൂപക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നഗരത്തിൽ എത്തുന്നവരുടെ വിശപ്പകറ്റുകയെന്ന ലക്ഷ്യത്തോടെ 'ഗുഡ്‌മോണിങ് കൊല്ലം' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാകുന്നത്. ചിന്നക്കട ബസ് ബേയിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ ഇതിനായി പ്രത്യേകം കൗണ്ടറിലാണ് ഭക്ഷണം ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 300 പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയിൽ 10 രൂപക്ക് ഇഡ്ഡ്‌ലിയോ ദോശയോ അപ്പമോ ഇടിയപ്പമോ ഉള്‍പ്പെടുന്നതായിരിക്കും ഭക്ഷണം.