
തിരുവനന്തപുരം : കേരളത്തിലും ബിഹാറിൽ നടപ്പാക്കി വിവാദമായ വോട്ടർപട്ടിക പരിഷ്ക്കരണം ഉടൻ നടപ്പിലാക്കും. ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയാണ്. (Kerala Voter List Revision Expected)
എല്ലാ സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് പട്ടിക പരിഷ്‌ക്കരിക്കണമെന്നാണ് നിർദേശം. കേരളം ഇതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം കാത്തിരിക്കുകയാണ്.
തെരഞ്ഞെടുപ്പിന് മുൻപായി പുതുക്കൽ ഉണ്ടാകുമെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പറഞ്ഞത്. ഇതിനായി മാർഗ്ഗരേഖ ഇറക്കും.