തിരുവനന്തപുരം : കേരള സർവകലാശാല സസ്പെൻഷൻ വിവാദത്തിൽ ഗവർണർക്ക് റിപ്പോർട്ട് കൈമാറി വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മൽ. സിൻഡിക്കേറ്റ് യോഗത്തിൽ ഉണ്ടായ നടപടികൾ നേരിട്ടുകണ്ടാണ് അറിയിച്ചത്. രജിസ്ട്രാർക്കെതിരെയുള്ള അന്വേഷണത്തിന് സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത് ചട്ടവിരുദ്ധമെന്നാണ് വി.സിയുടെ നിലപാട്.
വിദ്യാർഥികളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനം എടുക്കാതെ കഴിഞ്ഞ ദിവസം ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചയ്ക്കെടുത്തത് രജിസ്ട്രാർ ഡോക്ടർ കെ എസ് അനിൽകുമാറിന്റെ സസ്‌പെൻഷൻ മാത്രമായിരുന്നു. സസ്‌പെൻഷൻ പിൻവലിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചതോടെ വിസി മോഹനൻ കുന്നുമ്മൽ ഇറങ്ങിപോവുകയും ചെയ്തിരുന്നു.