തിരുവനന്തപുരം : കേരള സർവ്വകലാശാല സിൻഡിക്കേറ്റ് യോഗത്തിൻ്റെ മിനുട്സ് വി സി ഇടപെട്ട് തിരുത്തിച്ചുവെന്ന് ആരോപണം. ഇടത് അംഗങ്ങൾ പറയുന്നത് വി സി ഒപ്പിട്ട മിനുട്സും സിൻഡിക്കേറ്റ് യോഗത്തിലെ മിനുട്സും വ്യത്യസ്തമാണെന്നാണ്. (Kerala University Syndicate Meeting)
രജിസ്ട്രാർ അനിൽകുമാർ സസ്‌പെൻഡ് ചെയ്യപ്പെട്ടതായാണ് വി സി ഒപ്പിട്ട മിനുട്സിൽ പറയുന്നത്. രജിസ്ട്രാർ സസ്‌പെൻഷൻ മൂലം ചുമതല കൈമാറിയെന്നാണ് പരാമർശം.
അതേസമയം, യോഗത്തിൽ തയ്യാറാക്കിയ മിനുട്സിൽ സസ്പെൻഷനെ കുറിച്ച് പരാമർശമില്ല.