
കൊച്ചി : കേരള സർവ്വകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത നടപടിയെ ചോദ്യംചെയ്തു കൊണ്ടുള്ള ഹർജി കെ എസ് അനിൽകുമാർ പിൻവലിച്ചു. ഇക്കാര്യം അദ്ദേഹം ഹൈക്കോടതിയെ അറിയിച്ചു.(Kerala University registrar withdrew his appeal against suspension)
സിൻഡിക്കേറ്റ് യോഗത്തിൽ നടപടി പിൻവലിക്കപ്പെട്ടതിനാലാണ് ഈ തീരുമാനം. ചുമതല തിരികെ ഏറ്റെടുത്തതായും അദ്ദേഹം കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് ഹൈക്കോടതി ഹർജി തീർപ്പാക്കി.
സിസാ തോമസിനു വേണ്ടി ഹാജരായ സ്വകാര്യ അഭിഭാഷകന്‍ ഈ നീക്കത്തെ എതിര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും കോടതി അത് പരിഗണിച്ചില്ല. എന്തെങ്കിലും ആക്ഷേപം ഉള്ളവർക്ക് പിന്നീട് മറ്റൊരു ഹർജി നൽകാമെന്നാണ് ഹൈക്കോടതി അറിയിച്ചത്.