
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ സസ്‌പെൻഷനിലായ കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ വീണ്ടും ചുമതല ഏറ്റെടുത്തു(Bharatamba controversy). സിൻഡിക്കേറ്റ് യോഗം സസ്‌പെൻഷൻ റദ്ദാക്കിയതിനെ തുടർന്നാണ് രജിസ്ട്രാർ അധികാരത്തിൽ പ്രവേശിച്ചത്. സിൻഡിക്കേറ്റ് യോഗം അടിയന്തിരമായി ചുമതലയേറ്റെടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് രജിസ്ട്രാർ ഇന്ന് തന്നെ ചുമതല ഏറ്റെടുത്തത്.
ഭാരതാംബ ചിത്രവിവാദത്തെ തുടർന്ന് കേരളം സർവകലാശാല വൈസ് ചാൻസിലർ മോഹൻ കുന്നുമ്മൽ രജിസ്ട്രാറായ ഡോ.കെ.എസ്. അനിൽകുമാറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ജൂണ്‍ 25 നാണ് സംഭവം നടത്തന്നത്. തുടർന്ന് രജിസ്ട്രാർ നിയമനടപടികളുമായി മുന്നോട്ട് പോയി. എന്നാൽ കോടതി സസ്‌പെൻഷൻ റദ്ദാക്കാൻ തയ്യാറില്ല. തുടർന്ന് ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം സസ്പെൻഷൻ റദ്ദാക്കുകയായിരുന്നു.