തിരുവനന്തപുരം : സസ്‌പെൻഷൻ വകവയ്ക്കാതെ കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ സർവ്വകലാശാല ആസ്ഥാനത്ത് എത്തി. അദ്ദേഹം ഇവിടെയെത്തിയത് സിൻഡിക്കേറ്റ് നിർദേശമനുസരിച്ചാണ്. (Kerala University registrar KS Anil Kumar at the university headquarters)
രാവിലെ പത്ത് മണിയോടെ അദ്ദേഹം ഇവിടെയെത്തി. രജിസ്ട്രാറെ എസ് എഫ് ഐ പ്രവർത്തകർ ഭരണഘടനയുടെ പകർപ്പ് നൽകി സ്വീകരിച്ചു.
ഇടത് അനുകൂല അധ്യാപക സംഘടനകളും അദ്ദേഹത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തി. അനിൽകുമാർ ഇന്ന് തന്നെ കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. ചുമതല ഏറ്റെടുക്കാൻ സിസ തോമസ് എത്തിയില്ല.