
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർക്ക് പുനർനിയമനം നൽകാൻ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി(Kerala University Registrar). കെ.എസ്. അനിൽകുമാറാണ് കേരള സർവകലാശാല രജിസ്ട്രാർ. തീരുമാന പ്രകാരം നാല് വർഷം കൂടി കെ.എസ്. അനിൽകുമാറിന് രജിസ്ട്രാറായി തുടരാം.
എന്നാൽ വൈസ് ചാൻസിലറുടെ എതിർപ്പിനെ മറികടന്നാണ് സിൻഡിക്കേറ്റിന്റെ തീരുമാനമെന്നത് ശ്രദ്ധേയമാണ്. സിൻഡിക്കേറ്റ് യോഗത്തിൽ 22 പേരാണ് പങ്കെടുത്തത്. ഇതിൽ രണ്ട് ബിജെപി അംഗങ്ങൾ പുനർ നിയമനത്തെ എതിർത്തു. എന്നാൽ ഭൂരിപക്ഷ തീരുമാനം യോഗം അംഗീകരിക്കുകയായിരുന്നു.