തിരുവനന്തപുരം : എൻ ഐ ആർ എഫ് റാങ്കിങ്ങിൽ കേരള സർവ്വകലാശാല സംസ്ഥാന സർവ്വകലാശാലകളിൽ അഞ്ചാം സ്ഥാനത്ത്. കുസാറ്റ് ആറാം സ്ഥാനത്താണ്. (Kerala University in NIRF ranking)
ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ബംഗാളിലെ ജാവേദ് പൂർ സർവ്വകലാശാലയാണ്. എൻജിനീയറിങ് രംഗത്ത് രാജ്യത്തെ ആകെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഐ ഐ ടി മദ്രാസിന് ഒന്നാം റാങ്കുണ്ട്.
കേരള സർവ്വകലാശാലയും കുസാറ്റും കഴിഞ്ഞ വർഷത്തെ നാല് റാങ്കുകൾ മെച്ചപ്പെടുത്തി. ഇത്തവണയും എം ജി സർവ്വകലാശാലയ്ക്ക് ആദ്യ പത്തിൽ എത്താൻ സാധിച്ചില്ല.