

തിരുവനന്തപുരം: കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്ന് നടന്ന വലിയ സംഘർഷത്തിനു പിന്നാലെ കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി. സെനറ്റിലേക്കുളള പുതിയ തെരഞ്ഞെടുപ്പിന്റെ നടപടികൾ പിന്നീട് വ്യക്തമാക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ മുഖാമുഖം ഏറ്റുമുട്ടി.
അതിനിടെ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രവർത്തകരെ കെഎസ്‌യു മർദ്ദിച്ചെന്ന് ആരോപണം ഉണ്ടായി. തെരഞ്ഞെടുപ്പ് ജോലിക്ക് വന്ന എംപ്ലോയീസ് യൂണിയൻ പ്രവർത്തകരെയാണ് കെഎസ്‌യു മർദ്ദിച്ചത്. സ്ത്രീകളെ അടക്കം കെഎസ്‌യു കയ്യേറ്റം ചെയ്തെന്നും സർവകലാശാല എംപ്ലോയിസ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു.