'കല മതത്തിനുള്ളിൽ ഒതുക്കാനുള്ളതല്ല': സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ മുഖ്യമന്ത്രി | CM Pinarayi Vijayan speech Kalolsavam

'കല മതത്തിനുള്ളിൽ ഒതുക്കാനുള്ളതല്ല': സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ മുഖ്യമന്ത്രി | CM Pinarayi Vijayan speech Kalolsavam
Updated on

തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തെ ഉത്സവലഹരിയിലാഴ്ത്തി 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വർണാഭമായ തുടക്കം. സമാധാനവും സന്തോഷവും തകർക്കുന്ന കലാപകാരികളെ നേരിടാനുള്ള ഏറ്റവും നല്ല ആയുധമാണ് കലയെന്ന് കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കലയെ മതത്തിന്റെ അതിർവരമ്പുകൾക്കുള്ളിൽ തളച്ചിടാൻ ശ്രമിക്കുന്നവർക്കെതിരെ മുഖ്യമന്ത്രി രൂക്ഷമായ വിമർശനം ഉന്നയിച്ചു. "മുസ്‌ലീങ്ങൾ ഭരതനാട്യം പഠിക്കരുതെന്നും ഹിന്ദുക്കൾ ഒപ്പനയിൽ പങ്കെടുക്കരുതെന്നും തിട്ടൂരമിറക്കി കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നവരുണ്ട്. അത്തരം വർഗീയ തിട്ടൂരങ്ങൾ കാറ്റിൽപ്പറത്തി ജാതിയോ മതമോ നോക്കാതെ കലകൾ അവതരിപ്പിക്കണം," മുഖ്യമന്ത്രി കുട്ടികളോട് ആഹ്വാനം ചെയ്തു.

കലാമണ്ഡലം ഹൈദരാലിയുടെയും ഉസ്താദ് ബിസ്മില്ലാ ഖാന്റെയും ജീവിതാനുഭവങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സംസാരിച്ചത്. കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുത്. കല തന്നെയാണ് അവരുടെ മതമെന്നും എല്ലാ കലകളും എല്ലാവരുടേതുമായി മാറുന്ന ജനാധിപത്യ കാലമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്ത് ക്രിസ്മസ് കരോളുകൾക്ക് നേരെ പോലും ആക്രമണം നടക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സാംസ്‌കാരിക സഹമന്ത്രി സുരേഷ് ഗോപിയും വേദിയിലിരിക്കെയാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. വരും ദിവസങ്ങളിൽ തൃശൂരിലെ വിവിധ വേദികളിലായി ആയിരക്കണക്കിന് പ്രതിഭകൾ മാറ്റുരയ്ക്കും.

Related Stories

No stories found.
Times Kerala
timeskerala.com