കേരളത്തിലെ SIR : ഒരു വിഭാഗം BLOമാർക്ക് 'ഇരട്ടപ്പണി' | SIR

ഇന്ന് മുതൽ ബി.എൽ.ഒ.മാർ വീടുകളിലെത്തും.
Kerala SIR, 'Double work' for some BLOs
Published on

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് 'ഇരട്ടപ്പണി'യായി മാറിയിരിക്കുകയാണ്. ബി.എൽ.ഒമാർക്ക് (ബൂത്ത് ലെവൽ ഓഫീസർമാർ) ഒരേ സമയം രണ്ട് ജോലികൾ ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.(Kerala SIR, 'Double work' for some BLOs)

എസ്.ഐ.ആർ. ചുമതലയുള്ള ബി.എൽ.ഒ.മാരെ മറ്റ് ജോലികളിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആദ്യം ഉത്തരവിറക്കിയിരുന്നു. എന്നാൽ, പിന്നാലെ വന്ന മറ്റൊരു ഉത്തരവാണ് ജീവനക്കാർക്കിടയിൽ ആശയക്കുഴപ്പവും അതൃപ്തിയും ഉണ്ടാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പ് ജോലികൾക്ക് ഈ ഒഴിവാക്കൽ ബാധകമല്ലെന്ന് കാണിച്ച് വീണ്ടും ഉത്തരവിറക്കുകയായിരുന്നു.

ബി.എൽ.ഒ.മാരെ മറ്റ് ജോലികളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. എസ്.ഐ.ആർ.ന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ ബി.എൽ.ഒ.മാർ വീടുകളിലെത്തും.

വോട്ടർ പട്ടികയിൽ പേര് ഉറപ്പിച്ച ശേഷം വോട്ടർമാർക്ക് ഫോമുകൾ കൈമാറുന്ന നടപടിക്കാണ് തുടക്കമാകുന്നത്. വോട്ടർപട്ടികയിലുള്ള എല്ലാവരുടെയും വോട്ട് ഉറപ്പാക്കുന്ന നടപടിയാണ് ഒരു മാസത്തോളം നീളുന്ന ഈ പ്രക്രിയ. പോർട്ടലിൽ പേരുള്ള വി.വി.ഐ.പി.മാരുടെ വീടുകളിൽ ജില്ലാ കളക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തും.

എസ്.ഐ.ആർ. നടപടികളെ സി.പി.എമ്മും കോൺഗ്രസും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ എതിർക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളുമായി മുന്നോട്ട് പോകുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com