കേരളം പരിസ്ഥിതി സംരക്ഷണത്തിൽ മാതൃകയാകണം: മന്ത്രി വി ശിവൻകുട്ടി

കേരളം പരിസ്ഥിതി സംരക്ഷണത്തിൽ  മാതൃകയാകണം: മന്ത്രി വി ശിവൻകുട്ടി
Published on

വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയ്ക്ക് മാതൃകയായ കേരളം പരിസ്ഥിതി സംരക്ഷണത്തിലും മുന്നിൽ നിൽക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പട്ടം സെയിന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂൾ വളപ്പിലും മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലും അദ്ദേഹം വൃക്ഷത്തൈകൾ നട്ടു.

വിദ്യാർഥികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ശക്തമായ പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നുണ്ട്. ഹരിത വിദ്യാലയങ്ങൾ, ശുചിത്വ മിഷൻ, പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിനുകൾ, ജൈവകൃഷിയോടുള്ള താൽപര്യം വളർത്തൽ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. പാഠപുസ്തകങ്ങളിലെ പരിസ്ഥിതി വിജ്ഞാനത്തിനപ്പുറം പ്രകൃതിയിൽനിന്ന് കൂടുതൽ പഠിക്കാനുണ്ട്. പുസ്തകങ്ങൾക്കപ്പുറം പക്ഷികളുടെ ശബ്ദം കേൾക്കണം, പ്രകൃതിയെ സ്‌നേഹിക്കുന്ന മനസ്സും സംരക്ഷിക്കുന്ന കരങ്ങളും വിദ്യാർഥികളിൽ വളർത്താനാകണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com