School timing : 'സീസറിനുള്ളത് ദൈവത്തിന് വേണ്ട': സ്‌കൂൾ സമയ മാറ്റത്തിൽ സമസ്തയെ വിമർശിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രം

വെള്ളിയാഴ്ച്ച പ്രാർത്ഥനയ്ക്കായി സമയം നൽകുന്നത് മറക്കുന്നുവെന്നും, സമ്മർദ്ദത്തിന് സർക്കാർ വഴങ്ങിയാൽ മൗലിക വാദങ്ങൾക്ക് കടന്നുകയറാൻ വഴിയൊരുങ്ങുമെന്നും മുഖപത്രം ചൂണ്ടിക്കാട്ടി.
Kerala school timing change
Published on

കോഴിക്കോട് : കേരളത്തിലെ സ്‌കൂൾ സമയമാറ്റത്തിൽ സമസ്തയെ രൂക്ഷമായി വിമർശിച്ച് കത്തോലിക്കാ സഭ മുഖപത്രം ദീപിക. ഇത് മതേതരത്വ വിരുദ്ധമാണെന്നും, നിലവിൽ മുസ്ലിം വിഭാഗത്തിന് മറ്റാർക്കും ലഭിക്കാത്ത സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്നും ഇതിൽ പറയുന്നു. (Kerala school timing change)

വെള്ളിയാഴ്ച്ച പ്രാർത്ഥനയ്ക്കായി സമയം നൽകുന്നത് മറക്കുന്നുവെന്നും, സമ്മർദ്ദത്തിന് സർക്കാർ വഴങ്ങിയാൽ മൗലിക വാദങ്ങൾക്ക് കടന്നുകയറാൻ വഴിയൊരുങ്ങുമെന്നും മുഖപത്രം ചൂണ്ടിക്കാട്ടി. ജനാധിപത്യ സംവിധാനത്തിൽ ദൈവത്തിനുള്ളത് സീസറിന് വേണ്ടെന്നാണ് വിമർശനം.

Related Stories

No stories found.
Times Kerala
timeskerala.com