Kerala
'ശബരിമല അന്നദാനത്തിന് ഇനി കേരള സദ്യ': പായസത്തോട് കൂടിയുള്ള സദ്യ നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് | Sabarimala
ഡിസംബർ 18-ന് ബോർഡ് അവലോകന യോഗം ചേരും.
പത്തനംതിട്ട: ശബരിമലയിലെ അന്നദാനത്തിന് കേരള സദ്യ നൽകാൻ തീരുമാനിച്ചതായി തിരുവിതാംകൂർ ദേവസ്വം പ്രസിഡൻ്റ് കെ. ജയകുമാർ അറിയിച്ചു. പായസത്തോട് കൂടിയുള്ള വിഭവസമൃദ്ധമായ സദ്യയായിരിക്കും തീർത്ഥാടകർക്ക് നൽകുക. എരുമേലിയിൽ തീർത്ഥാടകർക്കായി സ്പോട്ട് ബുക്കിംഗ് അനുവദിക്കും.(Kerala Sadya to be served at Sabarimala, says Devaswom Board President)
ശബരിമല മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാനായി ഉടൻ യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 18-ന് ബോർഡ് അവലോകന യോഗം ചേരും.
ശബരിമലയിലെ നിലവിലെ ക്രമീകരണങ്ങൾ യോഗം വിലയിരുത്തി "ആദ്യ ദിവസങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തീർത്ഥാടകരുടെ വരവ് നിയന്ത്രണവിധേയമാണ്. പോലീസും ദേവസ്വവും തമ്മിലുള്ള ഏകീകരണം മെച്ചപ്പെട്ടു," കെ. ജയകുമാർ പറഞ്ഞു.
