
തിരുവനന്തപുരം : കേരളത്തിൽ കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെദ്രയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. (Kerala rain Holiday today)
അതേസമയം, നേരത്തെ നിശ്ചയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല. രാത്രി വൈകിയാണ് അവധി പ്രഖ്യാപിച്ചത്. ഇത് വിദ്യാർത്ഥികളെ കുഴക്കിയിട്ടുണ്ട്. രാത്രി മുഴുവൻ കനത്ത മഴയാണ് പെയ്തത്.
രാവിലെ വിദ്യാഭ്യാസ മന്ത്രി കലക്ടറുമായി സംസാരിച്ചതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളാണിവ.