തിരുവനന്തപുരം : കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. പൊന്നിൻ ചിങ്ങത്തിൻ്റെ ഓണവെയിൽ എത്തേണ്ടിടത്താണ് മഴയും മുന്നറിയിപ്പും.. (Kerala rain alert today )
നിലവിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ഇന്ന് വയനാട് ബാണാസുര സാഗർ അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ തുറക്കും. ന്യൂനമർദ്ദത്തിൻ്റെ ശക്തി വർധിക്കുന്നത് മഴയുടെ അളവിനെയും ബാധിക്കും.