തിരുവനന്തപുരം : കേരളത്തിൽ മഴയുടെ പിടി അയയുന്നു. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇത് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളാണ്. (Kerala rain alert today )
മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുന്നുണ്ട്. കോട്ടയം, വയനാട് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാൽ സ്‌കൂളുകൾക്ക് അവധിയാണ്.
കുട്ടനാട് താലൂക്കിലെ സ്‌കൂളുകൾക്കും വെള്ളക്കെട്ട് കണക്കിലെടുത്ത് അവധി പ്രഖ്യാപിച്ചു.