തിരുവനന്തപുരം : കേരളത്തിലെ മഴമുന്നറിയിപ്പിൽ മാറ്റം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. അതിതീവ്ര മഴയ്ക്കാണ് സാധ്യത. ഇടുക്കി, എറണാകുളം, കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളാണിവ. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.(Kerala Rain alert today)
അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മഴക്കെടുതിയിൽ ഒരാൾക്ക് ദാരുണാന്ത്യം. റോഡിലേക്ക് പതിച്ച മൺകൂനയിൽ ഇടിച്ചുകയറി ബൈക്ക് യാത്രികനായ തങ്കച്ചനാണ് മരിച്ചത്. ഇടുക്കി വെള്ളാരംകുന്നിൽ ആണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്.
കുമളിയിലെ വീടുകളിൽ വെള്ളം കയറി. വീട്ടില്‍ കുടുങ്ങിയ നാലംഗ കുടുംബത്തെ നാട്ടുകാരും പോലീസും ചേര്‍ന്ന് സാഹസികമായി ആണ് രക്ഷിച്ചത്.