ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പിലെ ലൈബ്രേറിയന്‍ ഗ്രേഡ് നാല് ആന്‍ഡ് കള്‍ച്ചറല്‍ അസിസ്റ്റന്റ് (കാറ്റഗറി നം. 742/24) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 17,18,19 തീയതികളില്‍ പത്തനംതിട്ട പി എസ് സി ഓഫീസില്‍ അഭിമുഖം നടക്കും. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ജനന തീയതി, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തി വിവരകുറിപ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2222665. (PSC)